CinemaMollywoodNEWSUncategorized

“എന്തൊരു പ്രവണതയാണ് ഇത്, ഹൃദയം തകരുന്ന പോലെ”; ദുല്‍ഖര്‍ സല്‍മാന്‍

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയ്ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മോശം അഭിപ്രായങ്ങളാണ്ലഭിക്കുന്നത്. സോളോയെ വിമര്‍ശിച്ചര്‍ക്ക് ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. ബോളിവുഡ് സംവിധായകനായ ബിജോയ്‌ നമ്പ്യാരാണ് ചിത്രത്തിന്‍റെ സംവിധായകന്‍. 

ചിത്രത്തില്‍ പറയുന്ന കറുത്ത ഹാസ്യം പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും, എന്ന് കരുതി ചിത്രത്തെ ഉപദ്രവിക്കുന്ന ഈ പ്രവണത നല്ലതല്ലെന്നും ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

“സിനിമ കണ്ടതിന് ശേഷം പ്രതികരിക്കാമെന്നാണ് കരുതിയത്. ഇന്നാണ് ചിത്രം കാണാനായത്. പ്രതീക്ഷിച്ചനേക്കാൾ മികച്ച രീതിയിലാണ് ചിത്രം ചെയ്തിരി രിക്കുന്നത്. ചിത്രത്തിലെ ഒരോ സീനും ഇഷ്ടപ്പെട്ടു. വ്യത്യസ്ത ചിത്രങ്ങൾ ചെയ്യണമെന്നതിനാലാണ് സോളോ പോലുള്ള സിനിമകളിൽ അഭിനയിക്കുന്നത്. സോളോ ഒരിക്കലും ചാർളി, ബാംഗ്ലൂർ ഡെയ്സ് പോലെയുള്ള ചിത്രമല്ല. അതിനാലാണ് കൂടിയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.

ബ്ലാക്ക് ഹ്യൂമര്‍ പലപ്പോഴും മനസിലാക്കാൻ ബുദ്ധിമുട്ടാണ്. എന്ന് കരുതി നിരന്തരം ചിത്രത്തെ കുറിച്ച് മോശം പ്രചാരണങ്ങൾ നടത്തുന്നത് ഞങ്ങളുടെ ഹൃദയം തകർക്കുന്നു. അത് കൊണ്ട് തന്നെ സോളോയെ കൊല്ലരുതെന്ന് അപേക്ഷിക്കുകയാണ്. ഞാന്‍ ബിജോയ് നമ്പ്യാരോടൊപ്പം നിൽക്കുന്നു. അദ്ദേഹത്തിന്‍റെ ആവിഷ്കാരത്തിൽ കൈകടത്തലുകൾ നടത്തുന്നത് ആ ചിത്രത്തെ കൊല്ലുന്നതിന് സമമാണ്.”

shortlink

Related Articles

Post Your Comments


Back to top button