ശാരീരിക രോഗങ്ങള്‍ക്കപ്പുറം മനസ്സെന്ന രോഗവും ചിലരെ തളര്‍ത്താറുണ്ട്. വിഷാദ രോഗത്തിന് അടിമപ്പെട്ട ബോളിവുഡ് താരം ദീപികയ്ക്കും ചിലത് പറയാനുണ്ട്. സിനിമകളുടെ വിജയാരവങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ തനിക്ക് സന്തോഷിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ദീപിക നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നീട് ജീവിതത്തിലേക്കും സിനിമയിലേക്കും തിരിച്ചെത്തിയ താരം വിഷാദ രോഗങ്ങള്‍ക്ക് അടിമപ്പെട്ട ഒരുപാട് പേര്‍ക്ക് തണലായി മാറി. ന്യൂഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസരിക്കവേയാണ് ദീപിക വീണ്ടും വിഷാദ രോഗത്തെക്കുറിച്ച് പങ്കുവച്ചത്. വിഷാദ രോഗം ഇനിയും തന്നെ പിടികൂടിയേക്കാമെന്നും ദീപിക പങ്കുവച്ചു.
ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു അത്. വിഷാദ രോഗം പിടിപ്പെട്ടതിനാല്‍ പലരും സിനിമയിലേക്ക് വിളിക്കുന്നതില്‍ മടി കാണിച്ചിരുന്നു. അപ്പോഴും ഞാന്‍ കഥാപാത്രങ്ങളെ ചെയ്യാന്‍ പ്രാപ്തയായിരുന്നു. പക്ഷെ നല്ല കഥാപാത്രങ്ങളുമായി ആരും സമീപിച്ചില്ല- ദീപിക പാദുകോണ്‍
Post Your Comments