
മലയാളികളുടെ പ്രിയ താരം ആസിഫ് അലിയുടെ പുതിയ ചിത്രം ‘കാറ്റ് ‘ റീലിസിനൊരുങ്ങി. ആസിഫിന്‍റെ പതിവ് കഥാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് കാറ്റിലെ ‘നുഹുകണ്ണ്’ എന്ന കഥാപത്രം.അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കാറ്റ്.
അച്ഛന്‍റെ കഥാപാത്രങ്ങളായ മൂപ്പന്‍, ചെല്ലപ്പന്‍ എന്നീ കഥാപാത്രങ്ങളെയാണ് സ്വന്തം സിനിമയിലേക്ക് അനന്തപദ്നനാഭന്‍ കടമെടുത്തിരിക്കുന്നത്. ചെല്ലപ്പന്‍ എന്ന കഥാപാത്രത്തെ മുരളി ഗോപിയാണ് അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത് കുമാര്‍ ആണ് ചിത്രത്തിലെ നായിക. ഉമ്മുക്കുല്‍സു എന്ന കഥാപാത്രമായി യുവനടി മാനസ രാധാകൃഷ്ണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.രാജന്‍ പി ദേവിന്‍റെ മകന്‍ ഉണ്ണി പി. രാജും ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ദീപക് ദേവ് ഈണംപകരുന്നു. കര്‍മയുഗ് ഫിലിംസിന്‍റെ ബാനറില്‍ അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും പാലക്കാടും പരിസരങ്ങളിലുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
Post Your Comments