![](/movie/wp-content/uploads/2017/10/inna.jpg)
മോഹന്‍ലാല്‍ ആരാധകരുടെ കഥപറയുന്ന മോഹന്‍ലാല്‍ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന് പുറമേ മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി തയ്യാറാകുന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായി മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യം കൂടിയായ ഇന്നസെന്റ് എത്തുന്നു. ഒരിടവേളയ്ക്ക് ശേഷം ഇന്നസെന്റ് നായകനാകുന്ന ചിത്രം ‘സുവർണ്ണപുരുഷൻ’ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ സുനിൽ പുവേലി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ചലച്ചിത്ര നടൻ മോഹൻലാലിൻറെ ആരാധകനായ തീയറ്റർ ഓപ്പറേറ്റർ റപ്പായി എന്ന മുഴുനീള കഥാപാത്രമാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്.
മോഹൻലാൽ എന്ന നടനെ നെഞ്ചോട് ചേർത്തുവെച്ചു ആരാധിക്കുന്ന ഇരിങ്ങാലക്കുടക്കാർക്ക് ആ നാട്ടിലെ തീയറ്റർ പുണ്യസ്ഥലമാണ്. അവിടെയാണ് മോഹൻലാൽ ചിത്രങ്ങൾ കളിക്കുന്നത്. ആ തീയറ്ററിലെ റപ്പായി കറകളഞ്ഞ മോഹൻലാൽ ആരാധകൻ ആണ്. തീയറ്റർ ഉടമ മേരികുഞ്ഞു, കാന്റീൻ നടത്തുന്ന കുമാരൻ, റപ്പായിയുടെ അസ്സിൻസ്റ് എല്ലാവരും കടുത്ത മോഹൻലാൽ ആരാധകർ തന്നെയാണ്.
വിവാഹം പോലും കഴിക്കാത്ത സിനിമയെക്കുറിച്ചും ലാലേട്ടനെ കുറിച്ചും മാത്രം ആലോചിച്ച് ജീവിക്കുന്ന റപ്പായി തന്റെ തീയറ്ററിൽ പുലിമുരുകൻ റിലീസ് ചെയ്യുന്ന ദിവസം അവിടെനിന്നും പോകേണ്ടി വരുന്നു. തുടർന്ന് റപ്പായിയുടെ ജീവിതത്തിലും ആ നാട്ടിലും സംഭവിക്കുന്ന രസകരമായ നിമിഷങ്ങൾ ആണ് സുവർണ്ണ പുരുഷനിൽ അവതരിപ്പിക്കുന്നത്.
റപ്പായിയായി ഇന്നസെന്റും മേരികുഞ്ഞായി ലെനയും കാന്റീൻ കുമാരനായി കലിംഗ ശശിയും അസിസ്റ്റന്റ് ആയി ശ്രീജിത് രവിയും അഭിനയിക്കുന്നു. പുവേലി സിനിമാസ് ആൻഡ് ജെ എൽ ഫിലിംസിന്റെ ബാനറിൽ ലിറ്റി ജോർജ്, ജിസ് ലാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments