മോഹന്‍ലാലിന്റെ ആ ചോദ്യമാണ് അതിനു കാരണം; രഞ്ജിത്ത് പറയുന്നു

മോഹലാല്‍ രഞ്ജിത് കൂട്ടുകെട്ടില്‍ വന്ന ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു. രഞ്ജിത് കഥാപാത്രങ്ങളില്‍ മോഹന്‍ലാല്‍ താര രാജാവായി മാറി. മോഹന്‍ലാല്‍ ആഗ്ലോ ഇന്ത്യന്‍ ആയി എത്തിയ ചിത്രമായിരുന്നു ഓര്‍ക്കാപ്പുറത്ത്.

സുഹൃത്തുക്കളെ പോലെ അടിച്ചുപൊളിച്ചു ജീവിക്കുന്ന നിക്കോളാസും മകന്‍ ഫ്രെഡിയുംമായി നെടുമുടി വേണുവും മോഹന്‍ലാലും തകര്‍ത്തഭിനയിച്ചു. ഈ ചിത്രത്തില്‍ ഇലസം ചെമ്പന്‍ മുടിയും പൂച്ചകണ്ണുകളുമായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പ്രത്യേകത. ഈ ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ മോഹന്‍ലാല്‍ തന്നെ ചോദിച്ചതാണ് ആഗ്ലോ ഇന്ത്യന്‍ കഥാപാത്രത്തിന് പൂച്ച കണ്ണുകള്‍ കൂടി ആയാലോ എന്ന്. ആ ചോദ്യത്തില്‍ നിന്നാണ് ആ കഥാപാത്രത്തെ അത്തരം ഒരു രീതിയില്‍ മാറ്റിയെന്നു രഞ്ജിത്ത് പറയുന്നു.

1988ല്‍ വിഷു ചിത്രമായി എത്തിയ ഓര്‍ക്കാപ്പുറത്ത് വന്‍ വിജയമായിരുന്നു. കമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ രചന ഷിബു ചക്രവര്‍ത്തിയും രഞ്ജിത്തും ചേര്‍ന്നായിരുന്നു.

Share
Leave a Comment