
മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്സ്’ റിലീസിനൊരുങ്ങി. തമിഴിലും മലയാളത്തിലും പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ ദീർഘ നാളത്തെ ഇടവേളകൾക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.പ്രശസ്ത ക്യാമറാമാൻ ഷാം ദത്താണ് ചിത്രത്തിന്റെ സംവിധായകൻ. അതേ സമയം ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന മാസ്റ്റര്‍പീസിന്റെ റിലീസ് ക്രിസ്മസിലേക്ക് മാറ്റി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനി പത്തുദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.
ധര്മ്മജന്, ലിജോമോള്‍, മൊട്ട രാജേന്ദ്രന് തുടങ്ങിയവർ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം എത്തുന്നു.നടന് ജോയ്മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ഗംഗാധരന് സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഊട്ടിയില്‍ നിന്ന് വയനാട്ടിലേക്ക് ഷിഫ്ട് ചെയ്ത അങ്കിള്‍ അടുത്തയാഴ്ച കോഴിക്കോട്ടെത്തും. അങ്കിളിന്റെ ആദ്യ രണ്ട്ദിവസത്തെ ചിത്രീകരണം കോഴിക്കോട്ടാണ് നടന്നത്. അങ്കിള്‍ പൂര്‍ത്തിയാക്കിയശേഷം മമ്മൂട്ടി തൊടുപുഴയില്‍ ശരത് സന്ദിത്തിന്റെ പരോളിന്റെ സെക്കന്‍ഡ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. ബാംഗ്ലൂരിലായിരുന്നു പരോളിന്റെ ആദ്യഘട്ട ചിത്രീകരണം.
Post Your Comments