മലയാള സിനിമാ പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത ദിനമാണ് ഒക്ടോബര്‍ ഏഴ്, ഇതിഹാസ വിജയത്തിന്റെ ആഘോഷ സിനിമ പിറന്ന ദിവസം. മോഹന്‍ലാലിനെ നായകനാക്കിയും, പുലിയെ പ്രതിനായകനാക്കിയും വൈശാഖ് ഒരുക്കിയ സാങ്കേതിക അത്ഭുതം പുലിമുരുകന്‍ പിറന്നിട്ട് ഒരു വര്‍ഷം. മലയാളത്തില്‍ ആദ്യമായി നൂറ് കോടിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ പുലിമുരുകന്‍ മലയാള സിനിമാ വിപണന രംഗത്ത് ഒരു പുത്തന്‍ ഉണര്‍വ്വ് ആണ് സമ്മാനിച്ചത് . മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു ചിത്രം നിര്‍മ്മിച്ചത്, ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത് ഗോപി സുന്ദര്‍ ആയിരുന്നു.
ഇന്നും ബോക്സോഫീസ് കിംഗ് ആയി വിലസുന്ന പുലിമുരുകന്‍ പ്രേക്ഷക മനസ്സില്‍ ആവേശത്തോടെ ആഘോഷിക്കപ്പെടുകയാണ്, പീറ്റര്‍ ഹെയ്നടക്കം മികച്ച ടെക്നീഷ്യന്‍ ടീം അണിനിരന്ന ചിത്രം മലയാള സിനിമയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത പുത്തന്‍ സാങ്കേതിക ശൈലിയാണ് പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചത് ഗംഭീര വിഎഫ്എക്സ് വര്‍ക്കുകളും, ചടുലമായ ആക്ഷന്‍ രംഗങ്ങളും ഷാജി കുമാറിന്‍റെ കയ്യൊപ്പ് പതിഞ്ഞ സിനിമാട്ടോഗ്രാഫിയും ചേര്‍ന്നപ്പോള്‍ പുലിമുരുകന്‍ ‘എന്നും എപ്പോഴും’ അത്ഭുതപ്പെടുത്തുന്ന ചിത്രമായി മാറി.
മോഹന്‍ലാല്‍ എന്ന നടനിലെ താരത്തെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതായിരുന്നു വൈശാഖിന്‍റെയും ടീമിന്റെയും വിജയമെന്നതും പുലിമുരുകനെ സംബന്ധിച്ച് ശ്രദ്ധേയമാണ്. പ്രായത്തിനപ്പുറം ഗംഭീര ആക്ഷന്‍ രംഗങ്ങളോടെ മോഹന്‍ലാല്‍ കളം നിറഞ്ഞപ്പോള്‍ മലയാളത്തില്‍ അത്യഅപൂര്‍വമായ ഒരു ചരിത്ര സിനിമ പിറക്കുകയായിരുന്നു…
Post Your Comments