
ഏറെ പ്രതീക്ഷയോടെ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയ്ക്ക് വന്‍ തിരിച്ചടി. തിയേറ്റര്‍ സമരത്തിലൂടെ പ്രതിസന്ധിയില്‍ ആയിരിക്കുന്ന ചിത്രത്തെ കൂടുതല്‍ തകര്‍ത്തിരിക്കുകയാണ് തമിഴ് റോക്കേഴ്സ്. സോളോയുടെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് സോളോയുടെ വ്യാജപതിപ്പ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഇതിനോടകം നിരവധി പേര്‍ ചിത്രം ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. വ്യാജപതിപ്പിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ബിജോയ് നമ്ബ്യാര്‍ അറിയിച്ചു.
വ്യാഴാഴ്ചയാണ് മലയാളം, തമിഴ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്. ദുല്‍ഖര്‍ നാല് കഥാപാത്രങ്ങളായെത്തുന്ന സോളോ മികച്ച കളക്ഷന്‍ നേടിയാണ് തിയറ്ററുകളില്‍ പ്രദര്‍ശം തുടരുന്നത്.
Post Your Comments