ജയരാജ് വാര്യര്‍ എന്ന സ്റ്റേജ് ആര്‍ട്ടിസ്റ്റ് മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. മിമിക്രി താരങ്ങള്‍ സംഘം ചേര്‍ന്ന് ട്രൂപ്പുകളുടെ പേരില്‍ ഷോ കളിച്ച് കയ്യടി നേടുമ്പോള്‍ ജയരാജ് വാര്യര്‍ സ്റ്റേജില്‍ ഒറ്റയാനായി നിന്നാണ് സദസ്സിനെ പൊട്ടിച്ചിരിപ്പിക്കുന്നത്. രാഷ്ട്രീയക്കാരനായാലും, സിനിമാ താരങ്ങള്‍ ആയാലും ജയരാജ് വാര്യര്‍ അധികം ഓവര്‍ ആക്കാതെ വളരെ പാകമായ രീതിയില്‍ എല്ലാവരുടെയും ശബ്ദം അനുകരിക്കാറുള്ളത് പതിവാണ്. തൃശൂര്‍ക്കാരനായ ജയരാജ് വാര്യരുടെ സങ്കടം പറച്ചിലില്‍ പോലും ചിലപ്പോള്‍ നര്‍മത്തിന്റെ അംശം ഒളിഞ്ഞിരിപ്പുണ്ടാകം. അത്രയ്ക്ക് രസികനാണ് ജയരാജ് വാര്യര്‍ എന്ന കലാകാരന്.
സുകുമാര്‍ അഴിക്കോടിന്റെയും, ഇ.കെ നയനാരുടേയും ശബ്ദം അവര്‍ക്ക് മുന്നില്‍ വെച്ച് അവതരിപ്പിക്കാനുള്ള ഭാഗ്യവും ജയരാജ് വാര്യരിനു ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു പ്രോഗ്രാമിന്റെ ഭാഗമായി ബന്ധപ്പെട്ടു ഇ.കെ നയനാരുടെ ശബ്ദം അനുകരിച്ചപ്പോള്‍ അദ്ദേഹം അടുത്തുണ്ടായിരുന്നു, പരിപാടി കഴിഞ്ഞു
ഇകെ നയനാര്‍ ജയരാജ് വാര്യരിനെ അടുത്ത് വിളിച്ചു പറഞ്ഞു, നീ എത്ര വേണേലും എന്നെ അനുകരിച്ചോളൂ എനിക്ക് അതൊരു പബ്ലിസിറ്റിയാണ്. അതോടെ ജയരാജ് വാര്യരിനും ആത്മവിശ്വാസം വര്‍ദ്ധിച്ചു. പിന്നീടു ഒട്ടേറെ വേദികളില്‍ ഇ.കെ നയനാരുടെ ശബ്ദം അതിമനോഹരമായി ജയരാജ് വാര്യര്‍ അനുകരിച്ചിട്ടുണ്ട്.
Post Your Comments