CinemaGeneralLatest NewsMollywoodNEWSWOODs

എഴുതാന്‍ ഒരുകാരണം വിനയന്റെ ആ വാക്കുകള്‍; സെബാസ്റ്റ്യൻ പോളിന് മറുപടിയുമായി സംവിധായകന്‍ വിനയന്റെ ഭാര്യ

ദിലീപിനെ അനുകൂലിച്ചു സെബാസ്റ്യന്‍ പോള്‍ എഴുതിയ ലേഖനം വലിയ ചര്‍ച്ചയായിരുന്നു. അത് എഴുതുവാനുള്ള ഒരു കാരണം സംവിധായകന്‍ വിനയന്റെ വാക്കുകള്‍ ആണെന്ന് സെബാസ്റ്യന്‍ പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇതിനെതിരെ സംവിധായകന്‍ വിനയന്റെ ഭാര്യ രംഗത്ത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നീനാ വിനയന്‍ പ്രതികരിച്ചത്.

നീനയുടെ പോസ്റ്റ്‌

ബഹുമാന്യനായ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ പോളിന് ഒരു തുറന്ന കത്ത്…
സർ..
എൻറെ പേര് നീനാവിനയൻ, സംവിധായകൻ വിനയൻറെ ഭാര്യയാണ്. ഇന്നലെ മനോരമചാനലിലെ “നേരെ ചൊവ്വേ” യിൽ താൻകളുടെ അഭിമുഖം കണ്ടപ്പോഴാണ് ഇങ്ങനെയൊന്ന് പ്രതികരിക്കണമെന്നു തോന്നിയത്.ഒാൺലൈൻ പത്രത്തിൽ താൻകളുടെഏറെ വിവാദമായ ആ പ്രസ്ഥാവന എഴുതാനുള്ള ഒരുകാരണം വിനയൻറെ വാക്കുകളാണന്ന് താൻകൾ പറഞ്ഞു കണ്ടു.”സ്വന്തം മകനാണൻകിൽ പോലും ജയിലിൽ കിടന്നാൽ പോയി കാണില്ല” എന്നു സംവിധായകൻ വിനയൻ പറഞ്ഞെന്നാണു താൻകൾ ചൂണ്ടിക്കാട്ടിയത്. അങ്ങനെയല്ല വിനയൻ പറഞ്ഞതും, മാദ്ധ്യമങ്ങളിൽ വന്നതും എന്നങ്ങയെ ഒാർമ്മിപ്പിച്ചു കൊള്ളട്ടെ. ഇതു പോലൊരു മോശമായ കേസിൽപെട്ട് സ്വന്തം മകനാണ് ജയിലിൽ കിടക്കുന്നതെൻകിലും പോയി കാണില്ല എന്നാണ് മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി വിനയൻ പറഞ്ഞത്.സ്ത്രീത്വത്തെ ഏറ്റവും ക്രൂരമായും മ്ലേഛമായും അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യാൻ ഒരുക്രിമിനലിനു ക്വട്ടേഷൻ കൊടുത്തു എന്ന കേട്ടുകേൾവിപോലുമില്ലാത്ത ആ കേസിൻറെ കാര്യം നിസ്സാരവൽക്കരിച്ചുകൊണ്ടും, നമ്മുടെ നാട്ടിൽ മറ്റു പെൺകുട്ടികൾ ഒന്നും കാണിക്കാത്ത ധൈര്യത്തോടെ താൻ ഇത്ര മോശമായ രീതിയാൽ അപമാനിക്കപ്പെട്ടു എന്ന് പരാതികൊടുക്കാൻ തയ്യാറായ പെൺ കുട്ടിക്കനുകൂലമായി ഒരു വാക്കുപോലും പറയാതെയും തടവുകാരുടെ അവകാശത്തെപ്പറ്റി ഇന്നലെയും വാതോരാതെ സംസാരിച്ച ബഹുമാന്യനായ സെബാസ്റ്റ്യൻ പോളിനെപ്പറ്റി ഒരൂ മതിപ്പും ഇപ്പോൾ തോന്നുന്നില്ല എന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ.. ഇൗ തടവു കാരോടൊക്കെ ഇത്തരം കേസുകളിൽ ചെന്നു പെടാതിരക്കാൻ ഒന്നു ശ്രദ്ധിക്കണം എന്നു പറയാൻ പോലും താൻകൾ തയ്യാറായില്ല എന്നത് ഏറെ വിചിത്രമായി തോന്നുന്നു.

shortlink

Related Articles

Post Your Comments


Back to top button