അനൂപ് മേനോന് ജയസൂര്യ ഒന്നിച്ച വി കെ പ്രകാശ് ചിത്രം ബ്യൂട്ടിഫുള്‍ വലിയ വിജയമായിരുന്നു. ചിത്രത്തിനൊപ്പം തന്നെ പാട്ടുകളും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നിന്നു. അനൂപ് മേനോന് രചിച്ച മഴനീര് തുള്ളികള്‍ എന്ന ഗാനം ആ വര്‍ഷ ഹിറ്റ് പാട്ടുകളില്‍ ഒന്നായി. ഈ പാട്ടിന്റെ ചിത്രീകരണത്തില്‍ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അനൂപ് മേനോനും മേഘ്നയും ആണ് ഈ രംഗത്ത് വരേണ്ടിയിരുന്നത്. പക്ഷെ ഈ ഗാനം വല്ലാതെ ഇഷ്ടപ്പെട്ട ജയസൂര്യ ഈ ഗാന രംഗത്ത് തനിക്കും അഭിനയിച്ചേ പറ്റൂവെന്നു പിടിവാശി പിടിച്ചു. സംവിധായകനോട് ആ ആവശ്യം ശക്തമായി പറയുകയും ചെയ്തു. ഈ പാട്ടില്‍ ഞാന്‍ ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കില്ല എന്ന് വരെ ജയസൂര്യ പറഞ്ഞു. ഒരുവില്‍ ആ പിടി വാശിക്ക് മുന്നില്‍ സംവിധായകന് കീഴടങ്ങേണ്ടി വന്നു.
Post Your Comments