
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മഹാഭാരത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ബി ആര് ഷെട്ടി വ്യക്തമാക്കി. ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഎ ശ്രീകുമാര്‍ മേനോന് ആണ്. മോഹന്‍ലാല്‍ ആണ് കേന്ദ്രകഥാപാത്രമായ ഭീമന്റെ റോളില്‍, എം.ടി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് 2019 ആദ്യമാകും. എല്ലാ ഇന്ത്യന്‍ ഭാഷയിലും ചില വിദേശ ഭാഷകളിലും പ്രദര്‍ശനത്തിനെത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കി. എം.ടി യുടെ രണ്ടാമൂഴം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം.
Post Your Comments