ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പരസ്പരം ഈഗോ ഉണ്ടാവുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. സിനിമാ പ്രവർത്തകർക്കിടയിൽ അത് സജീവമാണ്.നായികമാർക്കിടയിലാണ് ഇത്തരം ഈഗോ പ്രശ്നങ്ങൾ കൂടുതൽ.
അടുത്തിടെ പുറത്തിറങ്ങിയ ബിജു മേനോൻ ചിത്രം ഷെർലക് ടോംസിലെ രണ്ടു നായികമാരായിരുന്നു മിയ ജോർജും സൃന്ദയും.വഴക്കാളിയായ ഭാര്യയുടെ കഥാപാത്രമായിരുന്നു സൃന്ദയ്ക്ക് എന്നാൽ മാധ്യമപ്രവർത്തകയുടെ വേഷത്തിലാണ് മിയ എത്തിയത്.ഒന്നിച്ചഭിനയിക്കുമ്പോള്‍ സൃന്ദ അഷബുമായി ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായോ എന്ന ചോദ്യത്തിനാണ് മിയ മറുപടി നൽകിയത്.
മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഈഗോ പ്രശ്‌നങ്ങളും പരസ്പരം മിണ്ടാതിരിക്കലും വഴക്കും അടിപിടിയും ഉണ്ടാവും എന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ എനിക്കിതുവരെ അത്തരം അനുഭവം ഉണ്ടായിട്ടില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഞാന്‍ അധികം ചെയ്തിട്ടില്ല.
സൃന്ദയുമായി എനിക്കൊരു തരത്തിലുള്ള ഈഗോ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ഷെര്‍ലക് ടോംസിന് മുന്‍പേ എനിക്ക് സൃന്ദയെ അറിയാമായിരുന്നു. ഷെര്‍ലക് ടോംസിലെത്തിയതോടെ സൗഹൃദം കുറച്ചുകൂടി ശക്തമാകുകയാണ് ഉണ്ടായത്.അല്ലെങ്കിലും എന്തിനാണ് ഈഗോ.കഥകേട്ട്, കഥാപാത്രങ്ങളെ അറിഞ്ഞിതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്.സെറ്റില്‍ എന്തിനാണ് ഈഗോ കാണിച്ച് വഴക്കിടുന്നത് എന്നാണ് മിയ ചോദിക്കുന്നത്.
Post Your Comments