സിനിമാ താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം വര്‍ദ്ധിച്ചു വരുകയാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ സനല്‍ കുമാര്‍ ശശിധരന്റെ ‘സെക്സി ദുര്‍ഗ’ എന്ന ചിത്രത്തിലെ നായിക രാജശ്രീ ദേശ്പാണ്ഡേയ്ക്ക് നേരെ ഇപ്പോള്‍ വധ ഭീഷണി ഉയര്‍ന്നു വന്നിരിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ വധഭീഷണി അടക്കം നടക്കുകയാണെന്ന് നടി പറയുന്നു. ഇത് സംബന്ധിച്ച് മുംബൈ പൊലീസില്‍ പരാതി നല്കി.
മുന്‍പ് ചിത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നടി നേരിട്ടിരുന്നു.
സെക്സി ദുര്‍ഗ എന്ന പേര് പോലും ഫെയ്സ്ബുക്കില്‍ പരാമര്‍ശിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് രാജശ്രീ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സെക്സി ദുര്‍ഗ ഇതിനോടകം ഇരുപതില്പരം അന്ത്രാഷ്ട്ര ചലച്ചിത്ര മേളകളിലായി അഞ്ചോളം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Post Your Comments