പഴയകാല നടി വാസന്തിയുടെ ജീവിതം ദുരിതക്കയത്തില്‍ എന്ന് വാര്‍ത്ത. അത്യാസന്ന നിലയില്‍. 70കളിലും 80കളിലും മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി തൊടുപുഴ വാസന്തി കൂടുതലും നാത്തൂന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നിന്നു.
ചികിത്സയ്ക്ക് പോലും പണമില്ലാതെ ദുരിതങ്ങള്‍ മാത്രം അടങ്ങിയ കൊച്ചു വീട്ടില്‍ കഴിയുകയാണ് താരം. പ്രമേഹം കൂടിയതിനാല്‍ വലതുകാല്‍ മുട്ടു ഭാഗം വച്ച് മുറിച്ചു മാറ്റേണ്ടി വന്നു. മുറിവില്‍ പഴുപ്പ് കയറിയതിനെ തുടര്‍ന്ന് വീണ്ടു മുകളില്‍ വച്ച് മുറിക്കേണ്ടി വന്നു.
എന്നാല്‍ ഇപ്പോള്‍ തൊണ്ടയില്‍ ക്യാന്‍സര്‍ രോഗബാധയില്‍ വലയുകയാണ് . ഇത് വരെ 20 റേഡിയേഷന്‍ കഴിഞ്ഞു. ഒരു മാസം കഴിഞ്ഞു വീണ്ടും എത്തണമെന്നും കീമോ ചെയ്യണമെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. കൂടാതെ നടിയുടെ വൃക്ക തകരാറിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നു സിനിമാ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ് നടി തൊടുപുഴ വാസന്തി
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തുന്നത്. അടൂര്‍ ഭവാനിക്കൊപ്പം നാടക ജീവിതം ആരംഭിച്ച വാസന്തി തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. ചെറുതും വലുതുമായ നാനൂറോളം ചിത്രങ്ങളില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും നല്ല വേഷം ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും നാടകരംഗത്തേക്ക് തന്നെ തിരിച്ച് പോകുകയായിരുന്നു വാസന്തി.
പിന്നീട് വരമണി എന്ന പേരില്‍ നൃത്തവിദ്യാലയം ആരംഭിച്ചെങ്കിലും രോഗങ്ങള്‍ വിടാതെ പിന്തുടര്‍ന്നതുമൂലം അത് അടച്ചിട്ടു. അമ്മയില്‍ നിന്നും കിട്ടുന്ന പ്രതിമാസ പെന്‍ഷന്‍ 500 രൂപയാണ് ഇപ്പോഴത്തെ വരുമാനം.
Post Your Comments