
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന് ദിലീപിനെ താര സംഘടനകള്‍ പുറത്താക്കിയിരുന്നു. താര സംഘടന ആയ അമ്മയില്‍ ദിലീപ് ഇപ്പോഴും അംഗമാണെന്ന് കൊല്ലം തുളസി പറയുന്നു. ചാനല്‍ ചര്‍ച്ചയിലാണ് കൊല്ലം തുളസിയുടെ പ്രതികരണം.
അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ദിലീപിനെ പുറത്താക്കിയ വിവരം അറിയില്ലെന്നും തുളസി പറഞ്ഞു. സംഘടനയില്‍ നിന്ന് പുറത്താക്കിയ കത്ത് ദിലീപിന് കൈമാറിയിട്ടില്ലെന്നും അതുകൊണ്ട് അതിന് സാധുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതില്‍ എന്തിനാണ് അസഹിഷ്ണുതയെന്നും അദ്ദേഹം ചോദിച്ചു. ഭൂരിഭാഗം ജനങ്ങളും ദിലീപിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments