തെന്നിന്ത്യ കാത്തിരുന്ന താര വിവാഹം ഇന്ന് ഹിന്ദു-ക്രൈസ്തവ ആചാരങ്ങള്‍ പ്രകാരം വൈകുന്നേരം 6 മണിയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും. തെന്നിന്ത്യയുടെ യുവതാരങ്ങളായ സാമന്ത രുദ്ര പ്രഭുവും നാഗചൈതന്യയും വെള്ളിത്തിരയിലെ മികച്ച ജോടിയായി മാത്രമല്ല. ജീവിതത്തിലും ഇവര്‍ ഒന്നിക്കുകയാണ്.
ഗോവയില്‍ വച്ച് നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു.
വിവാഹത്തിന് താന്‍ തയ്യാറായിരിക്കുന്നുവെന്നും സാമന്തയെ താന്‍ കാത്തിരിക്കുയകയാണെന്നും നാഗചൈതന്യ കുറിച്ചു. തന്റെ മകന് ഇന്ന് ഒരു കല്യാണ ചെറുക്കനായി മാറിയിരിക്കുന്നുവെന്ന് നാഗാര്‍ജ്ജുന ട്വീറ്റ് ചെയ്തു.
Post Your Comments