സംവിധായകന് ഐ വി ശശിയുടെയും നടി സീമയുടെ മകനുമായ അനിയും സംവിധായകന് പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും താരമായിരിക്കുകയാണ്. ചിക്കോഗോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്യചിത്രവുമായാണ് ഇവര്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മായ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയൊരുക്കിയതും സംവിധാനം ചെയ്തതും അനി തന്നെയാണ്.
പിതാവ് ഐ വി ശശിയുടെ അസിസ്റ്റന്റായി സിനിമ ചെയ്തിരുന്നെങ്കിലും അനി ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്ത ചിത്രമാണ് മായ. ഫെസ്റ്റിവലില്‍ മത്സരത്തിനെത്തിയ ഇരുന്നുറോളം ചിത്രങ്ങളില്‍ നിന്നും മികച്ച ചിത്രമായിട്ടാണ് മായ തിരഞ്ഞെടുക്കപ്പെട്ടത്. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും അതിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്താണ് കല്യാണി ചിത്രത്തിന്റെ ഭാഗമായി മാറിയത്.
നടന് അശോക് ശെല്‍വനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചിരിക്കുന്നത്. പ്രിയ ആനന്ദ് നായികയായി എത്തുന്നു.
Post Your Comments