യുവ താരം പൃഥ്വിരാജിന്റെ മകള്‍ അലംകൃത ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.ഒരു നോക്ക് കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചെങ്കിലും പൃഥ്വി മകളുടെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്നും ക്യാമറയില്‍ നിന്നും മറച്ചു വച്ചു. എന്നാല്‍ മകളുടെ രണ്ടാം പിറന്നാളില്‍ പൃഥ്വി മകളുടെ ഫോട്ടോ പുറത്ത് വിട്ടു.
മകളെ കുറിച്ച് പല അഭിമുഖത്തിലും പൃഥ്വിരാജ് സംസാരിച്ചിട്ടുണ്ട്. മകളോടുള്ള സ്നേഹവും മകള്‍ തരുന്ന സന്തോഷവുമാണ് പൃഥ്വി പറഞ്ഞത്.എന്നാല്‍ അലംകൃതയുടെ അച്ഛമ്മയ്ക്ക് കുറച്ചുകൂടെ പറയാനുണ്ട് ഈ വികൃതിക്കാരിയെ കുറിച്ച്.രാജുവിന്റെ മകള്‍ക്ക് ഇപ്പോള്‍ രണ്ടര വയസ്സായി.പക്ഷെ ആറ് വയസ്സുകാരിയുടെ സംസാരമാണ് അല്ലിയ്ക്ക്.അച്ഛന്റെ അല്ലേ മകള്‍ എന്ന് മല്ലിക പറയുന്നു.
എന്നെ കാണുമ്പോള്‍ അവള്‍ക്കൊരു പരാതി പറച്ചിലുണ്ട്. അവള്‍ക്കറിയാം, വീട്ടില്‍ അവളുടെ അച്ഛനെ പോലും നിയന്ത്രിക്കുന്നത് അച്ഛമ്മയാണെന്ന്.അച്ഛന് എങ്ങിനെയാണ് വഴക്ക് പറഞ്ഞത് എന്നൊക്കെ ശരിയ്ക്ക് അതുപോലെ അഭിനയിച്ചു കാണിക്കും.സുകു ഏട്ടന് (സുകുമാരന്‍) ഇതൊക്കെ കാണാനില്ലല്ലോ എന്ന വിഷമം ഉള്ളിലുണ്ട്. പക്ഷെ കൊച്ചുമക്കള്‍ വല്ലാത്തൊരു വികാരമാണ്. ഇപ്പോള്‍ എനിക്ക് മക്കളെ കണ്ടില്ലെങ്കിലും കൊച്ചുമക്കളെ കാണണം. അതുകൊണ്ട് സുപ്രിയ എന്നും വൈകിട്ട് കുഞ്ഞുമായി വരും.
പിന്നെ രാജുവിന്റെ മകളെ നോക്കുക എന്ന് പറഞ്ഞാല്‍ ഒരു പത്ത് ആനയെ മേയ്ക്കുന്നതിന് സമമാണ്. ഇതുപോലൊരു കുസൃതിക്കാരിയില്ല. ഒരു സമയവും അവള് എവിടെയും അടങ്ങിയിരിക്കില്ല.രാജുവിന്റെ ഫോട്ടോ കാണിച്ചുകൊടുത്താല്‍ നില്ക്കും. അച്ഛനെ അവള്‍ക്ക് പേടിയാണ്.എന്നാല്‍ അവള്‍ക്ക് ഏറ്റവും അടുപ്പവും അച്ഛനുമായിട്ടാണ് – മല്ലിക സുകുമാരന്‍ പറഞ്ഞു.
Post Your Comments