![](/movie/wp-content/uploads/2017/09/kamal-hassan.jpg)
ഏറെ വിവാദങ്ങളും വാര്‍ത്തകളും സൃഷ്ടിച്ച് തമിഴ്നാട്ടില്‍ വന്‍ ഹിറ്റായി മാറിയ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യഭാഗം കഴിഞ്ഞ ദിവസം അവസാനിച്ചു. ബിഗ് ബോസിന്റെ ആദ്യ ഭാഗം അവതരിപ്പിച്ചത് കമല്‍ ഹസ്സനാണ്. ഷോയുടെ രണ്ടാം പതിപ്പില്‍ സൂപ്പര്‍താരം സൂര്യ അവതാരകനായേക്കുമെന്ന് റിപ്പോര്‍ട്ട്.
ടെലിവിഷന്‍ താരം ആരവായിരുന്നു ഷോയിലെ വിജയി. അധികം വൈകാതെ രണ്ടാം സീസണ്‍ തുടങ്ങാനാണ് ചാനലിന്റെ തീരുമാനം. എന്നാല്‍ തിരക്കുകള്‍ കാരണം അവതാരനാകാന്‍ കഴിയില്ലെന്ന നിലപാടിലാണ് കമല്‍ ഹസ്സന്‍. ഇതോടെയാണ് സൂര്യയുടെ പേര് ഉയര്‍ന്ന് വന്നത്.
നീങ്കളും വെല്ലലാം ഒരു കോടി എന്ന പരിപാടിയിലൂടെ സൂര്യ നേരത്തേ മിനിസ്ക്രീനില്‍ എത്തിയിരുന്നു. ലോകപ്രശസ്തമായ ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.
Post Your Comments