ഒരു മുറൈയ് വന്ത് പാർത്തയാ എന്ന ചിത്രത്തിന് ശേഷം സാജൻ കെ മാത്യു സംവിധാനം ചെയ്യുന്ന ’21 ബേക്കര്‍ സ്ട്രീറ്റ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു ജാപ്പനീസ് പെണ്‍കുട്ടിയും.ഉണ്ണി മുകുന്ദനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ പുതുമുഖ താരങ്ങളായ മൂന്നു കുട്ടികളില്‍ ഒരാളാണ് ജാപ്പനീസ് പെണ്‍കുട്ടി.
പി.ആര്. മോഹന്റെ കഥയ്ക്ക് തിരക്കഥ രചിക്കുന്നത് അഭികര്ഷ് വസന്ത്, മനു വര്‍ഗീസ് എന്നിവരാണ്. ഗോഡ്സ് ഓണ്‍ കണ്ട്രി, ടമാര്‍ പഠാര്‍ എന്നീ ചിത്രങ്ങളില്‍ സാജന് കെ. മാത്യു മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Post Your Comments