
ഗായകൻ വിജയ് യേശുദാസ് ‘പടൈ വീരൻ ‘എന്ന തമിഴ് ചിത്രത്തിൽ നായകനാകുന്നു. മാരി എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ച വിജയ് തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മണിരത്നത്തിന്റെ അസോസിയേറ്റായിരുന്നു ധനശേഖരനാണ് ചിത്രത്തിന്റെ സംവിധായകൻ .പുതുമുഖ താരം അമൃതയാണ് ചിത്രത്തിലെ നായിക.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്.പ്രശസ്ത സംവിധായകന് ഭാരതിരാജ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഒരു ഷോട്ട് ഫിലിമിലെ പ്രകടനം കണ്ടാണ് നായിക അമൃതയെ സെലക്ട് ചെയ്തതെന്ന് സംവിധായകൻ പറഞ്ഞു.
2010ല്‍ നന്ദന് കാവില്‍ സംവിധാനം ചെയ്ത ‘അവന്’ എന്ന ചിത്രത്തിലൂടെയാണ് വിജയ് അഭിനയ രംഗത്തെത്തിയത്.അതിനുശേഷം ധനുഷ് നായകനായ മാരിയിൽ വില്ലനായി. വിജയ് യുടെ മൂന്നാമത്തെ ചിത്രമാണിത്.ചിത്രത്തിന്റെ ഷൂട്ടിംഗ് തേനിയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു .
Post Your Comments