തിയേറ്ററില്‍ റെക്കോര്‍ഡ് നേട്ടത്തോടെ പ്രദര്‍ശനം തുടരുന്ന രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തന്‍റെ അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലേക്ക് കടക്കുന്നതായി സൂചന. അരുണ്‍ ഗോപിയുടെ നെക്സ്റ്റ് പ്രോജക്റ്റില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനാകുന്നതെന്നാണ് പുതിയ വിവരം. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉദകൃഷ്ണയാണ് എഴുതുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാമലീലയയ്ക്ക് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന പുതിയ ചിത്രം ഏതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകരും.
Leave a Comment