കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന നടന് ദിലീപിന് ജാമ്യം ലഭിച്ചതിനെ വീട്ടിലെത്തിയ ദിലീപിനെ കാണാന്‍ സിനിമാ ലോകത്ത് നിന്നുള്ള നിരവധി പേർ ആലുവയിലെ വീട്ടിലെത്തി. ദിലീപിനെ കാണാന്‍ വീട്ടിലെത്തിയ സംവിധായകന് എബ്രിഡ് ഷൈന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ ത്തു . ദിലീപിന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതായിരുന്നു എബ്രിഡ് ഷൈനിനെ പ്രകോപിപ്പിച്ചത്.
പന്ത്രണ്ട് വര്‍ഷം താന്‍ ഈ പണി കുറെ ചെയ്തിട്ടുള്ളതാണെന്ന് പറഞ്ഞായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ എബ്രിഡ് ഷൈന്‍ തട്ടിക്കയറിയത്. വാഹനത്തില്‍ കടന്നുപോകുന്ന എബ്രിഡ് ഷൈനിന്റെ ദൃശ്യങ്ങളായിരുന്നു മാധ്യമങ്ങള്‍ പകര്‍ത്തിയത്. ഇത് വാഹനത്തിലിരുന്ന് ചോദ്യം ചെയ്തതിന് ശേഷം വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി മാധ്യമപ്രവര്‍ത്തകരുടെ അടുത്തെത്തിയും എബ്രിഡ് ഷൈന്‍ തട്ടിക്കയറി.
റോഡിന് നടുവില്‍ നിന്നും ബഹളമുണ്ടാക്കുകയും, വാഹനം റോഡിലിട്ട് ബ്ലോക്കുണ്ടാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് തങ്ങളിപ്പോള്‍ പകര്‍ത്തുന്നതെന്നായിരുന്നു എബ്രിഡ് ഷൈനിന് മാധ്യമപ്രവര്‍ത്തകര്‍ നല്കിയ മറുപടി.
എബ്രിഡ് ഷൈനിന് പുറമെ സിനിമാ ലോകത്ത് നിന്നുള്ള നിരവധി പേരും ദിലീപിനെ കാണുന്നതിനായി കഴിഞ്ഞ ദിവസം നടി കെപിഎസി ലളിത, രാമലീലയുടെ സംവിധായകന് അരുണ്‍ ഗോപിയും, നിര്‍മാതാവ് ടോമിച്ചന് മുളകുപാടവും, ഹരിശ്രീ അശോകന് ഉള്‍പ്പെടെയുള്ള നടന്മാരും എത്തിയിരുന്നു.
Post Your Comments