BollywoodGeneralNEWS

ഹൃത്വിക് റോഷന്‍റെ വായടപ്പിക്കുന്ന മറുപടിയുമായി കങ്കണയുടെ സഹോദരി

കങ്കണ വിവാദം ബോളിവുഡില്‍ വീണ്ടും സജീവമാകുകയാണ്, കഴിഞ്ഞ ദിവസം ഹൃത്വിക്കിനെ പരിഹസിച്ചു കൊണ്ട് കങ്കണയുടെ സഹോദരി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഹൃത്വിക്ക് പ്രതികരിച്ചപ്പോള്‍ വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണയുടെ സഹോദരിയായ രംഗോലി.

ഹൃത്വികുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും താന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നും ആരോപിച്ച് കങ്കണ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രശ്നങ്ങള്‍ ആരംഭിച്ചത്.

താനും കങ്കണയുമായി യാതൊരു ബന്ധമില്ലെന്നും തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഹൃത്വിക് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു, ഇതിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശനവുമായി രംഗോലി രംഗത്തെത്തിയത്.

“ഭാര്യയുടെ മൂക്കിന് താഴെ നിന്ന് ഒന്നിലധികം പ്രണയങ്ങളുണ്ടാക്കുന്നത് അവസാനിപ്പിച്ചൂ കൂടെ. എന്തിനാണ് നിങ്ങള്‍ ഭാര്യയുടെ പിറകില്‍ ഒളിക്കുന്നത്. നിങ്ങളുടെ മുന്‍ഭാര്യ അവിടെ ഉണ്ടായിരുന്നുവെന്നാണ് നിങ്ങള്‍ പറയുന്നത്. നിങ്ങളുടെ ഒരു സുഹൃത്തുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന കഥ ഞങ്ങളെല്ലാം വായിച്ചിട്ടുണ്ട്. കങ്കണ പുറത്ത് വിട്ട ഈ ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് തെളിയിക്കാമോ?”, ട്വിറ്റര്‍ കുറിപ്പില്‍ രംഗോലി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button