
ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി നടനെന്ന നിലയിലല്ല തിരക്കഥാകൃത്ത് എന്ന നിലയിലാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യനായത്. മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാളായിരുന്ന തന്‍റെ അച്ഛനെക്കുറിച്ച് തന്നെ താരതമ്യം ചെയ്യുന്നത് താന്‍ കാള്‍ ലൂയിസിനൊപ്പം ഓടാന്‍ നില്‍ക്കുന്നതിന് തുല്യമാണെന്നായിരുന്നു ഒരു ചാനല്‍ അഭിമുഖത്തില്‍ മുരളി ഗോപി ചിരിയോടെ പങ്കുവച്ചത്. ലോക സിനിമയില്‍ തന്നെ ഏറ്റവും നല്ല നടനെന്ന ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ അച്ഛന്‍റെ പേരാകും ആദ്യം പറയുകയെന്നും മുരളി ഗോപി പറഞ്ഞു. ഇത്തരം താരതമ്യപ്പെടുത്തലുകളില്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും എന്‍റെ ജോലി ഭംഗിയായി നിര്‍വഹിക്കാനാണ് ശ്രമിക്കുന്നതെന്നും മുരളി ഗോപി പ്രതികരിച്ചു.
Post Your Comments