CinemaMollywoodNEWS

ഒരു തമിഴ് ചിത്രമായിരുന്നു അതിനു കാരണം

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടില്‍ ഒന്നാണ് സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ ടീം. ആക്ഷേപ ഹാസ്യത്തിലൂന്നി ഒട്ടേറെ നര്‍മ ചിത്രങ്ങളും , നാട്ടിന്‍പുറ സിനിമകളും മലയാളി സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ച ഇവര്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ്. ഏകദേശം പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തിനായി ഇവര്‍ വീണ്ടും കൈകോര്‍ക്കുന്നത്.

2002-ല്‍ ഇറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം ഇവര്‍ ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു , എന്നാല്‍ ശ്രീനിവാസന്‍ ചിന്തിച്ച വിഷയത്തിന് സമാനമായ രീതിയില്‍ ഒരു ചിത്രം തമിഴില്‍ റിലീസ് ചെയ്തതോടെ ശ്രീനിവാസന്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 2004 പ്രദര്‍ശനത്തിനെത്തിയ ചേരന്‍ ചിത്രം ഓട്ടോഗ്രാഫുമായി താന്‍ ചിന്തിച്ച കഥയ്ക്ക് സാമ്യമുണ്ടായിരുന്നതിനാല്‍ പിന്നീടു അത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഒരു ടിവി ചാനല്‍ ഇന്റര്‍വ്യുവില്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button