ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാദങ്ങളില്‍ ഒന്നാണ് ഹൃത്വിക്ക്- കങ്കണ പ്രണയവിവാദം. ഹൃത്വിക്കിനെതിരെ കങ്കണയും, കങ്കണക്കെതിരെ ഹൃത്വിക്കും പരസ്യമായി രംഗത്ത് എത്തിയതോടെ വിവാദം കൂടുതല്‍ വഷളായി. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇതിനെതിരെ പലതവണ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹൃത്വിക്ക് കുടുംബത്തില്‍ നിന്നു ഇതുവരെയും ഒരു പ്രതികരണം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
തന്റെ മകന് പൂർണ പിന്തുണയുമായി എത്തിയിരിക്കുകയാണ് രാകേഷ്. വെറും വാചകമടികളില്‍ താല്‍പര്യമില്ലെന്നും, എല്ലാ തെളിവുകളോടെയും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകന്‍ മഹേഷ് ജഠ്മലാനിയുടെ കൈയില്‍ നിന്ന് ആവശ്യമുള്ളവര്‍ക്ക് അത് വാങ്ങി പരിശോധിക്കാമെന്നും രാകേഷ് റോഷന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments