കുടുംബ സംവിധായകന് സത്യന് അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. സത്യന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്ല്യാണം മുതല്‍ ആരംഭിച്ച ഈ കൂട്ടുകെട്ട് തുടര്‍ന്ന് 20 ലധികം സിനിമകള്‍ക്കു വേണ്ടി ഒന്നിച്ചു. എന്നാല്‍ ഇതിനിടയില്‍ ഇരുവര്‍ക്കും ഇടയില്‍ ഒരു നീണ്ട ഇടവേള വന്നിരുന്നു. വരവേല്‍പ്പ് എന്ന ചിത്രത്തിന് ശേഷം തങ്ങള്‍ക്ക് ഒന്നിച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. അതിനിടയില്‍ നീണ്ട ഒരു കാലം ഉണ്ടായി എന്നും സത്യന് അന്തിക്കാട് പറയുന്നു.
സത്യന്റെ വാക്കുകള്‍ ഇങ്ങനെ ..”ഞാന്‍ എന്റേതായ തിരക്കുകളിലും ലാല്‍ ലാലിന്റേതായ തിരക്കുകളിലുമായിരുന്നു. പിന്നീട് ഞാന്‍ വിചാരിച്ച സമയത്തു ലാലിനെ കിട്ടാതായപ്പോള്‍ പിണക്കം തോന്നി. വേറെ ഒരു ശത്രുതയും ലാലുമായി ഉണ്ടായിരുന്നില്ല. കാണുമ്പോള്‍ ഞങ്ങള്‍ മിണ്ടും. എന്നാല്‍ ഈ വിവരം ലാലിനോടു പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്നോടു പിണക്കമാണ് എന്ന് ഞാന്‍ അറിഞ്ഞതേ ഇല്ല എന്നായിരുന്നു ലാലിന്റെ മറുപടി”.
ഇരുവര്‍ എന്ന ചിത്രം കണ്ടിറങ്ങിയപ്പോഴാണ് ലാലിനോടുള്ള പിണക്കം മാറിയത് എന്നു സത്യന് അന്തിക്കാട് പറയുന്നു. ഇരുവര്‍ എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം കണ്ടിട്ട് പ്രശംസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തിയേറ്റില്‍ നിന്നു വീട്ടില്‍ എത്താനുള്ള സാവകാശം പോലും കൊടുത്തില്ല. സെക്കന്റ് ഷോ കഴിഞ്ഞു വന്ന ഉടനെ നട്ടപ്പാതിരയ്ക്ക് ഒരു ബൂത്തില്‍ കയറി ലാലിനെ വിളിച്ചു. ഒരു സ്വകാര്യ പരിപാടിയിലാണു സത്യന് അന്തിക്കാട് സൌഹൃദവും അതിനിടയിലെ ഇടവേളയും കുറിച്ച് പറഞ്ഞത്.
Post Your Comments