BollywoodCinemaLatest NewsMovie GossipsNEWS

മകന്‍റെ വളര്‍ച്ച ദൂരെ നിന്ന് നോക്കിക്കാണാനായിരുന്നു വിധി : ഋഷി കപൂർ

ബോളിവുഡ് താര കുടുംബത്തിൽ പ്രേക്ഷകർ ഉറ്റു നോക്കിയ രണ്ട് വ്യക്തികളായിരുന്നു ഋഷി കപൂറും മകൻ രൺബീർ കപൂറും. ഇരുവരും ബോളിവുഡിന്‍റെ പ്രിയപ്പെട്ട താരങ്ങളാണെങ്കിലും അച്ഛനും മകനും തമ്മിൽ അത്ര സ്വര ചേർച്ചയിലല്ലെന്നാണ് റിപ്പോർട്ടുകൾ.ഇരുവരും അത് മാധ്യങ്ങൾക്കു മുമ്പിൽ ഒരിക്കൽ വെളിപ്പെടുത്തിയതുമാണ്.

പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നതിനിടയില്‍ ഇരുവരും കൃത്യമായ അകലം പാലിക്കാറുണ്ട്. മകനോടൊപ്പം ചെലവഴിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചിരുന്നില്ലെന്ന് റിഷി കപൂര്‍ വ്യക്തമാക്കി. മകന്‍റെ വളര്‍ച്ച ദൂരെ നിന്ന് നോക്കിക്കാണാനായിരുന്നു തന്‍റെ നിയോഗം. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ മകനെ ശ്രദ്ധിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച് അദ്ദേഹം മകനോട് തന്നെ പറഞ്ഞിരുന്നു.

കുടുംബത്തിൽ നിന്ന് മാറി താമസിക്കുന്ന മകൻ തിരിച്ചെത്തണമെന്നാണ് അച്ഛന്‍റെ ആഹ്രഹം.അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വൈറലായ രൺബീറിന്‍റെയും മഹീരയുടെയും ചിത്രത്തെക്കുറിച്ചു ഋഷി കപൂർ പറഞ്ഞത് ചിത്രം നേരത്തെ കണ്ടിരുന്നെന്നും അവന്‍റെ സ്വകാര്യതകളിൽ താൻ ഇടപെടാറില്ലെന്നുമാണ്.

shortlink

Related Articles

Post Your Comments


Back to top button