മലയാളത്തിലെ മികച്ച കോസ്റ്റ്യൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ സംവിധായിക ആകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. റോഷ്നിയുടെ ആദ്യ ചിത്രമായ മൈസ്റ്റോറിയില്‍ പൃഥിരാജാണ് നായകന്‍. എന്നാല്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം ഇപ്പോള്‍ പ്രതിസന്ധിയില്‍ ആണെന്നും അതിനു കാരണം സംവിധായികയും നടനും തമ്മിലുള്ള പ്രശ്നങ്ങള്‍ ആണെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നു സംവിധായിക പറയുന്നു.
ഒന്നര വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ വച്ചു നടന്ന മുപ്പതു ദിവസത്തെ ഷൂട്ടിംഗിനിടയിലാണ് നടനും സംവിധായികയും തമ്മില്‍ തെറ്റിയത് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സഹ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇരുവരെയും അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ലയെന്നും മുപ്പതു ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംഘത്തിനു മടങ്ങേണ്ടി വന്നുവെന്നും വാര്‍ത്തകളുണ്ടായി.
ഇതിനിടയില്‍ ഫിലിം നിര്‍മ്മാതാക്കളുടെ സംഘടന സെക്രട്ടറി എം.രഞ്ജിത്തിന്റെ അജ്ഞലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി പൃഥ്വിരാജ് ഡേറ്റ് കൊടുത്തത് റോഷ്‌നിയെ ചൊടിപ്പിച്ചുവെന്നും റോഷ്‌നി ഇക്കാര്യങ്ങള്‍ കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തുവെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അപ്പാടെ തള്ളിക്കളയുകയാണ് സംവിധായിക.
താനും പൃഥിയും തമ്മില്‍ യാതൊരു തരത്തിലുള്ള വാഗ്വാദങ്ങളുമുണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പെരും നുണകളാണെന്നും റോഷ്‌നി പറയുന്നു സിനിമ അടുത്ത ജനുവരിയില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും സംവിധായിക വ്യക്തമാക്കി. 15 കോടി മുടക്കിയെടുക്കുന്ന ചിത്രത്തിനെതിരേ അപവാദ പ്രചരണം നടത്തുന്നത് വളരെ വിഷമകരമാണെന്നും റോഷ്‌നി വ്യക്തമാക്കി.
Leave a Comment