കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിനെ കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ് പ്രതികരിച്ചു. ’85 ദിവസങ്ങള്‍ക്ക് ശേഷം’ എന്നായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം. ഫെയ്സ്ബുക്കിലാണ് സംവിധായകന്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
ദിലീപ് ചിത്രം രാമലീല റിലീസ് ചെയ്തപ്പോള്‍ തിയേറ്ററില്‍ ലഭിച്ച മികച്ച പ്രതികരണത്തെ ജനകീയ കോടതിയുടെ വിജയമാണെന്ന ലാല്‍ ജോസിന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദമായിരുന്നു. 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു.
Post Your Comments