CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ദിലീപിനെ പുറത്താക്കിയ മമ്മൂട്ടിയുടെ നീക്കം ആര്‍ക്കുവേണ്ടിയാണെന്ന വെളിപ്പെടുത്തലുമായി ഗണേഷ് കുമാര്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിഞ്ഞ ദിലീപ് 85ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം നേടി പുറത്തിറങ്ങി. ഈ വിഷയത്തില്‍ ദിലീപിന് അനുകൂലമായി എന്നും സംസാരിച്ച വ്യക്തിയാണ് അമ്മ വൈസ് പ്രസിഡന്റ് കെബി ഗണേഷ്കുമാര്‍ എംഎല്‍എ. താരസംഘടനയായ അമ്മയില്‍ നിന്നും നടന്‍ ദിലീപിനെ പുറത്താക്കിയ സംഭവത്തെ വിമര്‍ശിച്ച്‌ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കെബി ഗണേഷ്കുമാര്‍. അമ്മയുടെ അംഗത്വത്തില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് ശരിയായില്ല. ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. പൃഥ്വിരാജിനെ പ്രസാദിപ്പിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടിയങ്ങനെ പറഞ്ഞതെന്നും ഗണേഷ് കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

”അമ്മയുടെ നിയമപ്രകാരം ദിലീപിന്റെ അംഗത്വം റദ്ദുചെയ്യല്‍ സാധ്യമല്ല. അസോസിയേഷന്റെ അച്ചടക്കനടപടിയുടെ ഭാഗമായുള്ള അന്വേഷണത്തിനു ശേഷം മാത്രം ദിലീപിനെ അസോസിയേഷനില്‍ നിന്നും സസ്പെന്റ് ചെയ്യാം. അതുകൊണ്ടുതന്നെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന മമ്മൂട്ടിയുടെ വാദം അടിസ്ഥാന രഹിതമായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ ഭാഗമാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇനി ദിലീപിന് തിരിച്ചുവരാം. പക്ഷേ ദിലീപിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പൊന്നുകൊണ്ട് പുളിശേരി വെച്ചുതരാം എന്ന് പറഞ്ഞാലും അമ്മയിലെന്നല്ല ഒരു അസോസിയേഷന്റെയും ഭാഗമാകില്ലെന്നും” അദ്ദേഹം പറഞ്ഞു.

ദിലീപിന് ജാമ്യം കിട്ടിയതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കഷ്ടകാലത്തില്‍ എല്ലാ തരത്തിലും കൂടെനിന്നതിന് ഇന്ന് ഞാന്‍ അഭിമാനിക്കുന്നുവെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button