![](/movie/wp-content/uploads/2017/10/Untitled-4.jpg)
തെലുങ്കിലെ സൂപ്പർ സ്റ്റാർ നാഗാർജുനയുടെ സിനിമ ജീവിതത്തിൽ വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ‘ശിവ’. അന്നുവരെ നാഗാർജുന ചെയ്ത ആക്ഷൻ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു പരീക്ഷണ ചിത്രം തന്നെയായിരുന്നു ശിവ.ആ പരീക്ഷണത്തെ തെലുങ്ക് ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
റാം ഗോപാല വർമ്മയാരുന്നു ശിവയുടെ സംവിധായകൻ. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം ആ കൂട്ടുകാർ വീണ്ടും ഒന്നിക്കുകയാണ്.റാം ഗോപാല വർമ്മതന്നെയാണ് ഈ കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.നാഗാര്‍ജുനയുമായി പുതിയ സിനിമയിലൂടെ വീണ്ടും കൈകാര്‍ക്കുകയാണെന്നും താന്‍ വളരെ ആകാംക്ഷയോടെയാണ് ഈ പ്രോജെക്ടിനെ കാണുന്നതെന്നും എന്നാൽ തന്‍റെ പഴയ ചിത്രം ശിവയുടെ പ്രമേയവുമായി യാതൊരു സാമ്യവും പുതിയ ചിത്രത്തിന് ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
പുതിയ ചിത്രം വളരെ റിയലിസ്റ്റിക്കാണെന്നും നാഗാർജുന ഇതുവരെ ചെയ്തതിൽ നിന്ന് വേറിട്ട ചിത്രമാണ് ഇതെന്നും റാം ഗോപാല വർമ്മ ഉറപ്പുനൽകി.
Post Your Comments