
ഇന്ത്യയിലെ ആദ്യത്തെ 3 ഡി സംസ്കൃത സിനിമയൊരുങ്ങുന്നു.സംസ്കൃത സ്നേഹികളായ ഒരുകൂട്ടം ആളുകളാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.’അനുരക്തി’ എന്ന് നല്കിയ ഈ ചിത്രത്തിന്റെ സംവിധായകന്. വി.കെ. അശോകനാണ്.തൃശൂരില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.കൂടിയാട്ടം എന്ന കലാരൂപത്തെ ഉൾക്കൊള്ളിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.തീവ്രമായ അനുരാഗമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുള്ള യുനെസ്കോ അംഗീകരിച്ച സംസ്കൃതവും മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള പ്രാചീന കലാരൂപമായ കൂടിയാട്ടവും തമ്മിലുള്ള ശ്രദ്ധേയമായ സങ്കലനം കൂടിയാണ് അനുരക്തിയെന്ന് സംവിധായകന് പറയുന്നു . അനുരക്തിയില്‍ സംഭാഷണവും ഗാനങ്ങളുമെല്ലാം സംസ്കൃതത്തില്‍ തന്നെയാണ്. സംവിധായകന് പി.കെ. അശോകന്റെ മനസില്‍ ഉരുത്തിരിഞ്ഞ ആശയം തിരക്കഥയുടെ രൂപത്തിലാക്കിയത് സനലാണ്.
Post Your Comments