
മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിന്‍റെ മകന്‍ പ്രണവ് സിനിമയിൽ എത്തുന്ന വാർത്ത കേട്ട് കാത്തിരിപ്പിലാണ് ആരാധകർ.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’യുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.അതിനിടയിലാണ് താരപുത്രന്‍റെ അഭിനയ മികവിനെ എടുത്തുകാട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അതുവരെ അച്ഛന്‍റെ അഭിനയത്തോളം മകനെത്തുമോയെന്ന്‍ പലരും സംശയത്തിലായിരുന്നു .എന്നാൽ പ്രണവ് ബാലതാരമായി അഭിനയിച്ച പുനര്‍ജ്ജനി എന്ന ചിത്രം കണ്ടവര്‍ക്കാര്‍ക്കും ഈ സംശയം ഉണ്ടാവില്ല.
പുനര്‍ജ്ജനി കാണാത്തവര്‍ക്ക് വേണ്ടി ചിത്രത്തിന്‍റെ സംവിധായകന്‍ ചിത്രത്തിലെ ഒരു ചെറിയ രംഗം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജ്ജനിയിലൂടെ പ്രണവിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.വീഡിയോ കണ്ടതോടെ പ്രണവിന്‍റെ പുതിയ ചിത്രത്തിന് വിജയം ഉറപ്പിച്ചിരിക്കുകയാണ് അച്ഛന്‍റെയും മകന്‍റെ യും ആരാധകർ.
Post Your Comments