ചെരുപ്പ് ഊരിമാറ്റാന്‍ വൈകിയതിനെത്തുടര്‍ന്ന് സഹായിയെ മര്‍ദിച്ചും തന്റെ കൂടെനിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ ചെകിടത്തടിച്ചും വിവാദത്തില്‍പ്പെട്ട തെലുങ്ക് സൂപ്പര്‍ താരം ബാലകൃഷ്ണ വീണ്ടും വിവാദത്തില്‍. ശരീരത്തില്‍ സ്പര്‍ശിച്ച ആരാധകനെ മര്‍ദ്ദിച്ചിരിക്കുകയാണ് നന്ദമൂരി ബാലകൃഷ്ണ. ആന്ധ്രപ്രദേശിലെ അനന്ത്പൂരില്‍ ഭരണകക്ഷിയായ ടിഡിപിയുടെ രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം.
തിക്കിലും തിരക്കിലുംപെട്ട് ശരീരത്തിലേക്കു ചാഞ്ഞ യുവാവിനെ നടന് അടിക്കുകയായിരുന്നു. ബാലകൃഷ്ണ ആരാധകനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദുപൂരില്‍ നിന്നുള്ള തെലുങ്കുദേശം എംഎല്‍എ കൂടിയാണു ബാലകൃഷ്ണ.
Post Your Comments