മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീം പതിനഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകൻ.എന്നാൽ ഫഹദ് നായകനായ മണി രത്നം ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനാൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാര്യങ്ങള്‍ തീരുമാനത്തിലെത്തിയിട്ടില്ല.
സത്യൻ അന്തിക്കാട് -ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നെന്ന് ചില വാർത്തകൾ പ്രചരിച്ചിരുന്നു എന്നാൽ മോഹൻലാലിന് അനുയോജ്യമായ കഥാപാത്രമല്ലാത്തതുകൊണ്ട് താരത്തെ ഒഴിവാക്കി ഫഹദിനെ നായകനാക്കുകയായിരുന്നു.2002 ൽ ജയറാം നായകനായ ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ എന്ന ചിത്രത്തിലായിരുന്നു അവസാനമായി ഇരുവരും ഒന്നിച്ചത്.പിന്നീട് പല പ്രൊജെക്ടുകളെക്കുറിച്ച് ആലോചിച്ചെങ്കിലും ഒന്നും ഫലപ്രാപ്തിയിൽ എത്തിയില്ല. അടുത്ത വിഷുവിന് ഈ ചിത്രം പുറത്തിറങ്ങും.
Post Your Comments