വേദിയിൽ ലാലേട്ടൻ എത്തിയപ്പോൾ രജനികാന്ത് എഴുന്നേറ്റ് കൈവീശി ;വീഡിയോ വൈറലാകുന്നു

സിനിമാ സ്റ്റണ്ട് യൂണിയന്‍റെ 50-ാം വാര്‍ഷികാഘോഷ പരിപാടികൾ സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു.എന്നാൽ ചടങ്ങിൽ തിളങ്ങിനിന്നത് മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാലാണ്.

ഓറഞ്ചു നിറത്തിലെ കുര്‍ത്തയും കാവി മുണ്ടുമായിരുന്നു താരം അണിഞ്ഞത്.മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമായും സാധാരണ രീതിയിലുമായിരുന്നു മോഹന്‍ലാലിന്‍റെ വരവ്. പരിപാടിക്കെത്തിയ മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ വേദിയില്‍ നില്‍ക്കുന്ന വീഡിയോ വൈറലാകുകയാണ്.

വേദിയിലേക്ക് മോഹന്‍ലാല്‍ എത്തിയതും താഴെയിരുന്ന സ്റ്റൈൽ മന്നൻ രജനി കാന്ത് എണീറ്റ് കൈവീശി. ഇതുകണ്ട് എഴുന്നേല്‍ക്കണോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു ധനുഷ്. രജനിയുടെ കൈവീശല്‍ കണ്ട് മോഹന്‍ലാലും തിരിച്ച്‌ കൈവീശി കാണിച്ചു. ഇരുവരുടെയും സൗഹൃദം കണ്ട് മറ്റ് പ്രമുഖരുടെ മനസ്സ് കുളിര്‍ന്നു.

തന്‍റെ ഗുരുക്കന്മാരായ സ്റ്റണ്ട്മാസ്റ്റേഴ്സിനെക്കുറിച്ച്‌ വാനോളം പുകഴ്ത്തിയ മോഹന്‍ലാല്‍ അവര്‍ക്ക് പുരസ്കാരം നല്‍കി ആദരിച്ചു. ഗുരുക്കമാരുടെ കാലില്‍ വീഴുന്ന മോഹന്‍ലാലിനെ കണ്ട് മറ്റുതാരങ്ങള്‍ അന്തംവിട്ടു. ജില്ല സിനിമയിലെ ഗാനത്തിന് ഡാന്‍സ് ചെയ്യാനും മോഹന്‍ലാല്‍ മറന്നില്ല.

Share
Leave a Comment