BollywoodIndian CinemaLatest News

ബോളിവുഡ് താരപുത്രിയുടെ ആദ്യചിത്രങ്ങൾ പുറത്ത്

സെയ്ഫിന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാനും നടന്‍ കുനാല്‍ കെമുവും ബോളിവുഡിലെ ക്യൂട്ട് കപ്പിൾസ് ആയാണ് അറിയപ്പെടുന്നത്.ഇരുവരുടെയും ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം നല്‍കി ഒരു കുഞ്ഞ് കുറുമ്പി കൂടി താരകുടുംബത്തിലേക്ക് എത്തിയിരിക്കുകയാണെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെ കുഞ്ഞിന്റെ ആദ്യ ചിത്രം പുറത്തുവന്നു.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് എത്തിയ താരദമ്പതികളുടെ,കുഞ്ഞിനൊപ്പമുള്ള ആദ്യചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.ഇനിയ നൗമി കെമ്മു എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ അച്ഛൻ കുനാൽ കയ്യിലെടുത്തു നിൽക്കുകയാണ് ചിത്രത്തിൽ.ഒപ്പം തന്നെ കുഞ്ഞ് ഇനിയയുടെ അമ്മയും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button