BollywoodGeneralNEWS

“നിങ്ങള്‍ സിനിമയില്‍ വരുമ്പോള്‍ കങ്കണ സ്കൂള്‍ കുട്ടിയാണ്”; ഹൃത്വിക്കിന്റെ പ്രായത്തെ പരിഹസിച്ച് കങ്കണയുടെ സഹോദരി

ബോളിവുഡില്‍ ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിവാദ വിഷയങ്ങളില്‍ ഒന്നാണ് കങ്കണ-ഹൃത്വിക് റോഷന്‍ വിവാദം. ഇരുവരുടെയും പ്രണയത്തില്‍ വിള്ളല്‍ വീണത് അടുത്തിടെയാണ്. 
കങ്കണയ്ക്കെതിരെ ഹൃത്വിക്കും, ഹൃത്വിക്കിനെതിരെ കങ്കണയും തുറന്നടിച്ചപ്പോഴാണ് സംഗതി വലിയ വിവാദങ്ങളിലേക്ക് ചെന്നുപ്പെട്ടത്. 
ഇപ്പോള്‍ കങ്കണയുടെ സഹോദരി ഹൃത്വിക്ക് റോഷന്റെ പ്രായത്തെ പരിഹസിച്ചു കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ഹൃത്വിക് സിനിമയില്‍ വരുമ്പോള്‍ കങ്കണ സ്കൂള്‍ കുട്ടിയായിരുന്നെന്നും സിനിമയില്‍ കങ്കണ വന്നില്ലായിരുന്നുവെങ്കില്‍ അവള്‍ നിങ്ങളെ അമ്മാവാ എന്ന് വിളിക്കുമായിരുന്നെന്നും കണണയുടെ സഹോദരി പരിഹസിച്ചു.

കണകയുടെ സഹോദരിയുടെ വാക്കുകളിലേക്ക്

“നിങ്ങള്‍ക്ക് ഇനി മുഖം രക്ഷിക്കാന്‍ ഇതുപോലെ പഴയ വേട്ടയാടല്‍ നടത്തുകയും ലൈംഗികമായി അപമാനിക്കുകയും അടിസ്ഥാനരഹിതമായ പരാതികള്‍ ഉന്നയിക്കുകയും ഒക്കെ ചെയ്യുകയേ നിര്‍വാഹമുള്ളൂ. കങ്കണയെപ്പോലെ സുന്ദരിയും ചെറുപ്പക്കാരിയും ധനാഢ്യയുമായ ഒരു പെണ്‍കുട്ടിക്ക് നിങ്ങളെപ്പോലുള്ള ഒരു അമ്മാവന്റെ പിറകെ നടക്കേണ്ട കാര്യമില്ല. നിങ്ങള്‍ അവളുടെ പിറകെയാണ് നടന്നത്. അല്ലാതെ അവള്‍ നിങ്ങളുടെ പിറകെ വരികയായിരുന്നില്ല.”

shortlink

Related Articles

Post Your Comments


Back to top button