ആലുവ; 85 ദിവസത്തിനു ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ച ദിലീപിനെ സ്വീകരിക്കാന്‍ 86 വയസ്സുള്ള ഒരു മുത്തശ്ശിയുമെത്തി. ആലുവ സ്വദേശിയായ ഇവര്‍ ദിലീപിനെ കാണാന്‍ പലപ്പോഴായി ശ്രമിച്ചിരുന്നു, എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ കാണാന്‍ അനുമതിയുള്ളൂ എന്ന കാരണം പറഞ്ഞു ജയില്‍ അധികൃതര്‍ ഇവരെ തിരികെ അയയ്ക്കുകയായിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ചു മണിയോട് കൂടി ദിലീപ് പുറത്തിറങ്ങിയപ്പോള്‍ ദിലീപിന്റെ ‘മുത്തശ്ശി ആരാധിക’ ജയിലിന് പുറത്തു മറ്റു ആരാധകര്‍ക്കൊപ്പം മുദ്രാവാക്യം വിളികളുമായി ഒപ്പം ചേര്‍ന്നു. താന്‍ ദിലീപിനെ കാണാനായി ഇവിടെ വന്നു പോരുന്ന വിവരം ദിലീപിന് അറിയില്ലായിരുന്നുവെന്നും ഇവര്‍ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
Post Your Comments