
ഒരു ചാനൽ പരിപാടിക്കിടയിൽ നടി മീര നന്ദൻ ചോദിച്ച ചോദ്യത്തിന് ലാലേട്ടൻ പറഞ്ഞ മറുപടി ആരാധകർ ഒന്നടങ്കം ഏറ്റെടുത്താൽ അതിൽ അത്ഭുതപ്പെടാനില്ല. കാരണം മോഹൻലാൽ എന്ന നടന് തെറ്റുപറ്റില്ല.
എന്താണ് മീര ചോദിച്ച ആ ചോദ്യം? ചരിത്രത്തിന്റെ ഭാഗമായേക്കാവുന്ന ആ ഉത്തരം എന്താണ് ?
പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി ഇവരില്‍ ആരായിരിയ്ക്കും പിന്ഗാമിയെന്ന ചോദ്യത്തിനാണ് ലാലേട്ടൻ അത് മറ്റാരുമല്ല,അവൻ തന്നെ ,ദുൽഖർ രാജ് പോളി എന്ന മനസ്സ് നിറയ്ക്കുന്ന ഉത്തരം നൽകിയത്.അവർ നമ്മുടെ കുട്ടികളാണെന്നും അവർ നന്നാവുന്നതാണ് സന്തോഷമെന്നും ലാലേട്ടൻ കൂട്ടിച്ചേർത്തു.
പൃഥ്വി രാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി, ജയസൂര്യ, ടോവിനോ തുടങ്ങി കഴിവുതെളിയിച്ച ഒരു പിടി യുവതാരങ്ങൾ ഇന്ന് മലയാളസിനിമയ്ക്ക് സ്വന്തമായിട്ടുണ്ട്.പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമുമെല്ലാം അരങ്ങിലേക്കെത്താനുള്ളഒരുക്കത്തിലുമാണ്.അതിനിടയിലാണ് ലാലേട്ടന്റെ ഈ വെളിപ്പെടുത്തൽ .
Post Your Comments