GeneralNEWS

കല്യാണം മുടക്കുന്നതിന്റെ വേദന പങ്കുവച്ച് സ്റ്റേജ് ആര്‍ട്ടിസ്റ്റ് ഗിന്നസ് വിനോദ്

നാട്ടില്‍ കല്യാണം മുടക്കികള്‍ ഓരോ വര്‍ഷം കഴിയുമ്പോഴും ഏറി വരികയാണ്‌, സമൂഹത്തിലെ മനുഷ്യരുടെ ഏറ്റവും മോശപ്പെട്ട പ്രവൃത്തികളില്‍ ഒന്നാണിത്. മറ്റുള്ളവന്റെ സന്തോഷകരമായ ജീവിതത്തെ തല്ലിക്കെടുത്താന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന, ദുഷ്പ്രചരണങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്ന ചിലരുടെ ഇടയിലാണ് നാം ജീവിക്കുന്നതെന്ന സത്യം മറ്റുള്ളവരുടെ വേദനയോടെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമുക്കും മനസിലാകും. ഒട്ടേറെ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ ഗിന്നസ് വിനോദ് തന്‍റെ വിവാഹം മുടക്കുന്ന വ്യക്തിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ വിഷമത്തോടെ പങ്കുവയ്ക്കുകയാണ് കല്യാണം മുടക്കാന്‍ അയാള്‍ നിരത്തുന്ന ഇല്ലാക്കഥകളും വിനോദ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.

ഗിന്നസ് വിനോദിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

“ഇത് കോമഡി അല്ല” ഇനിയുള്ള എന്റെ ജീവിതയാത്രയിൽ എന്റെയൊപ്പം നിൽക്കാൻ എനിക്ക് ഒര് ജീവിത പങ്കാളിയെ വേണം.
ഞാൻ ഒരു കോമഡി ആർട്ടിസ്റ്റ് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖവുര മുകളിൽ കൊടുത്തത്…….

ഞാൻ പല സ്ഥലത്തും പോയി പെണ്ണ് കണ്ടു. എന്നെ ഇഷ്ട്ടപ്പെട്ട് എന്റെ വീട്ടിൽ വരുന്ന പെണ്ണു വീട്ടുകാരോട് എന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാൾ എന്നിക്ക് വരുന്ന കല്ല്യാണങ്ങൾ മുടക്കിക്കൊണ്ടിരിക്കുകയാണ്(എന്നിരുന്നാലും ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.)

കല്ല്യാണാലോചനകൾ മുടക്കാൻ അവർ പറയുന്ന കാരണങ്ങൾ ഇതാണ് ‘
1. ഞാൻ വലിയ ഒരു മദ്യപാനിയാണ് ( ഞാൻ കുടിക്കാറില്ല )
2. എന്റെ അമ്മയ്ക്ക് രോഗം ഉള്ളതിനാൽ ആണ് ഞാൻ ഇപ്പോൾ കല്ല്യാണം കഴിക്കുന്നത് എന്നാണ് അവർ പറയുന്നത് ( എന്റെ അമ്മയ്ക്ക് കാര്യമായ അസുഖങ്ങൾ ഒന്നുമില്ല വാർദ്ധക്യസഹജമായ ചില ബുദ്ധിമുട്ടുകൾ ആ ഒരു ബുദ്ധിമുട്ടുകൾ കാരണം എന്നിക്ക് എന്റെ അമ്മയേ ഒഴുവാക്കീട്ട് കല്ല്യാണം കഴിക്കാൻ പറ്റുമോ??????
3 എന്റെ വീടിന്റെ പരിസരത്ത് മഴ പെയ്താൽ വെള്ളം നിൽക്കു (ശരിയാണ് മഴ പെയ്താൽ വെള്ളം നിൽക്കും വെയിൽ വന്നാൽ ഉണങ്ങും)

ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും ഇതിൽ കൊടുത്തിട്ടുണ്ട് എന്നെ വിശ്വാസമുള്ളവർ താൽപ്പര്യമുള്ളവർ വിളിക്കുക( ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും)
mob: 9847355110, 9897921593(Whatsapp)

shortlink

Related Articles

Post Your Comments


Back to top button