സൗത്ത് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പുതിയ സുന്ദരിമാരുടെ പേര് ചോദിച്ചാൽ ആദ്യം പറയുക ഹൻസിക എന്നാകും. വളരെ ചെറുപ്പത്തിൽ സിനിമയിൽ എത്തിയ ഹസിക അതിവേഗത്തിലാണ് മികച്ച നടികളുടെ പട്ടികയിൽ സ്ഥാനം പിടിച്ചത് .ഇതൊന്നുമല്ല ഹൻസികയെ കുറിച്ചുള്ള പുതിയ വാർത്ത. ജീവിതത്തിലെ സന്തോഷങ്ങൾക്കായി വെള്ളിത്തിരയിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കപ്പുറത്ത് സ്വന്തമായി ഒരിടം കണ്ടെത്തിയിരിക്കുകയാണ് നടി.
വിവിധ പ്രായക്കാരായ ഇരുപത്തിയഞ്ച് കുട്ടികളെ ദത്തെടുത്തു കൊണ്ട് താരം മറ്റുള്ളവര്‍ക്കും പ്രചോദനമായി മാറിയിരിക്കുകയാണ് താരം. ഈ കുട്ടികള്‍ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും ഹന്‍സിക പറയുന്നു. ഇവരുടെ വിദ്യാഭ്യാസം ആരോഗ്യം, മറ്റു കലാപരമായ കഴിവുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്ന് ഹൻസിക തുറന്നു പറഞ്ഞു .
വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടി എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയാണ് ഈ ദത്തെടുക്കലിൽ കൊണ്ടെത്തിച്ചതെന്ന് ഹൻസിക പറഞ്ഞു. കുട്ടികളെക്കുറിച്ചോ, അവരുടെ മാതാപിതാക്കളെക്കുറിച്ചോ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുവാന്‍ നടി തയ്യാറായില്ല .
Post Your Comments