
ഒരു വ്യക്തിയെ സംബന്ധിച്ച് നല്ല ഗുരുക്കന്മാരെ കിട്ടുക എന്നത് പ്രധാന കാര്യമാണെന്ന് മലയാള സിനിമയിലെ ചരിത്ര സിനിമകളുടെ സൂത്രധാരന്‍ ഹരിഹരന്‍. താന്‍ ചെയ്ത സിനിമകളൊക്കെ ഗുരുക്കന്മാര്‍ക്ക് സമര്‍പ്പിക്കുന്നതായി ഹരിഹരന്‍ പറഞ്ഞു. സിനിമയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ലെന്‍സ് വ്യൂ കലാസമിതി ഷാര്‍ജയില്‍ സംഘടിപിച്ച പരിപാടിയില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ ജീവിതത്തില്‍ പണമുണ്ടാക്കിയെന്നോ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ടോ എന്നൊന്നും ചിന്തിക്കാറില്ലെന്നും, പകരം മലയാള സിനിമയിലൂടെ നിരവധി കലാകാരന്മാര്‍ക്ക് അവസരം നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ അഭിമാനമെന്നും ഹരിഹരന്‍ വ്യക്തമാക്കി.
Post Your Comments