ലോകം മുഴുവന്‍ ആരാധകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. 2011 ഏപ്രില്‍ 17 ന് HBO യില്‍ ഒന്നാം സീസണ്‍ സംപ്രേഷണം ആരംഭിച്ച ഗെയിം ഓഫ് ത്രോണ്‍സ് പല ഇടവേളകളിലായി 2017 ഓഗസ്റ്റ് 27 നാണു ഏഴാം സീസണ്‍ അവസാനിപ്പിച്ചത്.എട്ടാം സീസണ്‍ 2019 ല്‍ പ്രതീക്ഷിക്കുന്നു
ജോര്‍ജ്.R R .മാര്‍ട്ടിന്‍ എഴുതിയ ‘എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ ‘ എന്ന സീരീസിലുള്ള നോവലുകളെ ആസ്പദമാക്കിയാണ് ഓരോ സീസണുകളും തയാറാക്കിയിരിക്കുന്നത്. അതിലെ ആദ്യ പുസ്തകമാണ് ‘എ ഗെയിം ഓഫ് ത്രോണ്‍സ്’. എമ്മി അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ പരമ്പരയെ തേടിയെത്തി.
എല്ലോറ എന്ന വിഷ്വല്‍ എഫക്ട്‌സ് കമ്പനിയാണ് സീസണ്‍ 7 ഉള്‍പ്പെടെ ചില സീസണുകളുടെ വിഷ്വല്‍ എഫക്ട്‌സ് കൈകാര്യം ചെയ്തിരിക്കുന്നത്. 2016 ലെ മികച്ച മിനി സ്‌ക്രീന്‍ VFX നുള്ള എമ്മി അവാര്‍ഡ് എല്ലോറ കരസ്ഥമാക്കി.ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള കലാകാരന്മാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലോറയിലെ ഒരേയൊരു മലയാളി സാന്നിധ്യമാണ് തിരുവന്തപുരത്തെ മുടവന്‍മുകള്‍ സ്വദേശിയായ അരുണ്‍ എസ് കൃഷ്ണന്‍.
കടുത്ത നിയന്ത്രണങ്ങളാണ് വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതെന്ന് അരുണ്‍ പറയുന്നു. വര്‍ക്കിനെ കുറിച്ചോ കഥയെക്കുറിച്ചോ ഒരവസരത്തിലും ആരോടും പറയരുതെന്നായിരുന്നു നിര്‍ദേശം. ഇന്റർനെറ്റ് ഉപയോഗിക്കാനും അനുവാദമില്ലായിരുന്നു സീസണ്‍ 7 ലെ മുഴുവന്‍ എപ്പിസോഡും പൂര്‍ണമായതിന് ശേഷമാണ് താന്‍ ഇതില്‍ വര്‍ക്ക് ചെയ്തിരുന്നു എന്ന് സുഹൃത്തുക്കളോട് പോലും പറയുന്നതെന്ന് അരുൺ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ അരുണ്‍ എസ് കൃഷ്ണന്‍ കേരള യൂണിവേഴ്സിറ്റി ബി കോം ബിരുദധാരിയാണ്. തിരുവനന്തപുരം ടൂണ്‍സ് അനിമേഷനില്‍ നിന്നും വി എഫ് എക്സ് പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ ഇ എഫ് എക്സ് പ്രസാദ് കോർപറേഷൻ,ടാറ്റ എലക്സി, റെഡ് ചില്ലിസ് വിഎഫ്എക്സ് , റിലയൻസ് മീഡിയ വർക്സ് ,എം പി സി തുടങ്ങിയ സ്ഥാപനങ്ങളില്‍ വിഷ്വല്‍ എഫക്ട്‌സ് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. ഇതില്‍ എം പി സി ഏറ്റവും മികച്ച വിഎഫ്എക്സ്നുള്ള ഓസ്‌കാര്‍ അവാര്‍ഡ് ( ലൈഫ് ഓഫ് പൈ , ദി ജംഗിള്‍ ബുക്ക്) രണ്ടുതവണ നേടിയ കമ്പനിയാണ്.ഇപ്പോള്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള എല്ലോറ എന്ന വിഎഫ്എക്സ് കമ്പനിയില്‍ സീനിയര്‍ വിഎഫ്എക്സ് ആര്‍ട്ടിസ്റ്റാണ് അരുൺ.
പത്തനംതിട്ട കോന്നി സ്വദേശികളാണ് അരുണിന്റെ മാതാപിതാക്കള്‍ അച്ഛന്‍ റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനാണ്. ഒരു സഹോദരിയുണ്ട്. തൃശൂര്‍ സ്വദേശിയായ ഭാര്യ ദീപ്തി നായര്‍ അരുണിനോടൊപ്പം മെൽബണിൽ തന്നെ ജോലി ചെയ്യുന്നു.
Post Your Comments