അരുണ്‍ അരവിന്ദ് സംവിധാനം ചെയ്ത് പത്മരാജന്‍റെ മകന്‍ അനന്ദപത്മനാഭന്‍ രചന നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് കാറ്റ്. പത്മരാജന്‍ കഥകളിലെ കഥാപാത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മുരളി ഗോപിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് തിയതി വീണ്ടും നീട്ടിയിരിക്കുകയാണ്. ഒക്ടോബര്‍ അഞ്ചിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം ഒക്ടോബര്‍ പതിമൂന്നിലേക്ക് മാറ്റി.
കേരളം രാമലീല എഫക്റ്റില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്ക് മുന്നിലേക്ക് മറ്റൊരു ചിത്രവുമായി വന്നാല്‍ അതിനു കൂടുതല്‍ സ്വീകാര്യത ലഭിക്കില്ല എന്നത് തീര്‍ച്ചയാണ്. അടുത്ത ആഴ്ച ആകുമ്പോഴേക്കും ഇപ്പോഴുള്ളതിനേക്കാള്‍ പ്രദര്‍ശനശാലകള്‍ രാമലീല എന്ന ചിത്രം സ്വന്തമാക്കുകയും ചെയ്യും. റിലീസിന് തയ്യാറെടുക്കുന്ന മലയാളത്തിലെ മറ്റു ചിത്രങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. ദുല്‍ഖര്‍ ചിത്രം സോലോയുടെ റിലീസ് ഒക്ടോബര്‍ അഞ്ചാണ്. ഈ ചിത്രം കൂടി തിയേറ്ററില്‍ എത്തുന്നതോടെ ആകാശമിടായി പോലെയുള്ള സിനിമകള്‍ക്ക് വിരളമായ തിയേറ്റര്‍ മാത്രമേ ലഭിക്കൂള്ളൂ. ബോക്സോഫീസ് വിജയം പ്രതീക്ഷിക്കുന്ന കാറ്റിന്റെ റിലീസ് മാറ്റിയതിനു പിന്നില്‍ കേരളത്തിലെ രാമലീല എഫക്റ്റ് തന്നെയാകും.
Post Your Comments