വീട്ടു വേലക്കാരിയായ സുജാതയുടെയും പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെയും ജീവിത കാഴ്ചയിലേക്കാണ് ഉദാഹരണം സുജാത എന്ന ചലച്ചിത്രം കടന്നു ചെല്ലുന്നത്. മകളെ പഠിപ്പിക്കാന്‍ കഷ്പ്പെടുന്ന സുജാതയുടെ മാനസിക വികാരങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. സിനിമ കണ്ട ശേഷം നടി പാര്‍വതി . ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തൻ്റെ വീട്ടിൽ ജോലി ചെയ്യുന്ന ചേച്ചിയുടെ ചിത്രം ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു പാര്‍വതി ഹൃദയസ്പര്‍ശിയായ അനുഭവം വിവരിച്ചത്.
ചാര്‍ളിയുടെ നിര്‍മ്മാതാക്കളും എൻ്റെ സുഹൃത്തുക്കളുമായ മാർട്ടിൻ പ്രക്കാട്ടും, ജോജുവും ചേർന്നാണ് ഉദാഹരണം സുജാത എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ നല്ല ചിത്രത്തിന് മികച്ച സംവിധായകനും നല്ല അഭിനേതാക്കളും ഉണ്ടായിരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.
എന്റെ ചേച്ചി അവരുടെ കുട്ടികളെ വീട്ടു ജോലിക്ക് അയക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ചേച്ചിക്ക് അവരെ പറ്റി ഒരുപാട് സ്വപ്നങ്ങളുണ്ട് ഒപ്പം അത് പൂർത്തീകരിക്കാൻ അശ്രാന്തമായി ജോലി ചെയ്യുന്നുമുണ്ട്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്നത് അവരുടെ സ്വപ്നമാണ് താൻ ജീവിതത്തിൽ സഹിച്ചത് പോലെ അവർക്ക് ഉണ്ടാകരുത് എന്നും അവർ ആഗ്രഹിക്കുന്നു. സഹനം എന്ന അവരുടെ വാക്കിനു ഏറെ അർത്ഥമുണ്ട്. ഏറെ ശാരീരികമായ കഷ്ടപ്പാടുകൾ വേണ്ട ഒന്നാണ് വീട്ടു ജോലി. മക്കളുടെ നല്ല പഠനത്തിന് വേണ്ടി ശ്രമിക്കുമ്പോൾ എത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ അവരിലേക്ക് മാത്രം ഒതുങ്ങുന്നതാണ് . പക്ഷേ അവര്‍ പരാതി പറയാറില്ല. ദൈവത്തിലും അവരുടെ ജോലിയിലും അവര്‍ക്ക് വിശ്വാസമുണ്ട് . മക്കളുടെ ജീവിതം സുരക്ഷിതമാകാൻ അവര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടണമെന്നാണ് ചേച്ചിയുടെ ആഗ്രഹം. അവരുടെ കഷ്ടപ്പാടിന് ഒരു നാൾ അവരുടെ മക്കൾ മികച്ച പ്രതിഫലം നൽകുമെന്ന് പ്രതീക്ഷിക്കാം.
ചേച്ചിയുടെ ജോലിയുടെ മേന്മ തന്നെയാണ് എന്നെ നന്നായി ജോലി ചെയ്യാൻ സഹായിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. അവർ എന്റെ വീട് ക്ലീൻ ചെയ്യന്നതും വൃത്തിയായി കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നതും ഇടയ്ക്കിടെ ഭക്ഷണം ഉണ്ടാക്കി തരുന്നതും കൊണ്ടാണ് ജീവിതത്തിൽ എനിക്ക് സന്തോഷപൂർവം മുന്നോട്ടു പോകാൻ സാധിക്കുന്നത്. എനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ട്. അവരെപോലെയുള്ള ഓരോ സുജാതമാര്‍ക്കും ഒരു സല്യൂട്ട്.
Post Your Comments