പുലിമുരുകന് ശേഷം വിസ്മയം രചിക്കുകയാണ് ദിലീപ് ചിത്രം രാമലീല, ചിത്രത്തിന്‍റെ സംവിധായകനായ അരുണ്‍ ഗോപി തന്‍റെ സ്വന്തം നാടായ വര്‍ക്കലയിലെ വിമല തിയേറ്ററില്‍ ഇരുന്നു സിനിമ വീക്ഷിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ചിത്രത്തില്‍ നിലത്തിരുന്നാണ് അരുണ്‍ ഗോപി തന്‍റെ കന്നി ചിത്രം ആസ്വദിക്കുന്നത്.
അരുണ്‍ ഗോപിയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനാലാണ് തറയില്‍ ഇരിക്കേണ്ടി വന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ തലക്കെട്ട്. ജനത്തിരക്ക് മൂലം അധിക ഷോ കളിക്കുന്ന രാമലീല രാത്രി പന്ത്രണ്ട് മണിക്ക് ശേഷം പോലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിലയിടത്ത് പുലര്‍ച്ചെ അഞ്ചു മണിക്ക് ഷോ ഇടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments